പഞ്ചായത്ത് മെമ്പര്‍സ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി മഹിളാ നേതാവ് രാജലഷ്മി കുറുമ്മാത്ത്

252
Advertisement

ഇരിങ്ങാലക്കുട : കാട്ടൂരിരില്‍ കോണ്‍ഗ്രസ് ഐ വിഭാഗത്തില്‍ തര്‍ക്കം പഞ്ചായത്ത് മെബര്‍ സ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി മഹിളാ നേതാവ് രാജലഷ്മി കുറുമ്മാത്ത്. ഡി സി സി സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ എം എസ് അനില്‍ കുമാറുമായുള്ള തര്‍ക്കമാണ് കാരണം.നിലവില്‍ കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് രാജലക്ഷ്മി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഡയറക്ടര്‍മാര്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കാട്ടൂരില്‍ അനില്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ഇരിങ്ങാലക്കുടയിലെ സഹകരണ ബാങ്കിന്റെ ശാഖ കാട്ടൂരില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് കലഹം രൂക്ഷമാക്കിയത്. ശാഖ സ്ഥാപിക്കുന്നതിനെതിരെ രാജലക്ഷ്മി റജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് അനില്‍കുമാര്‍ ഇടപെട്ട് രാജലഷ്മിയെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നിക്കാല്‍ ശ്രമം ആരംഭിച്ചു .ഇതോടെ ഐ ഗ്രൂപ്പില്‍ രൂക്ഷമായ വിഭാഗിയത ഉടലെടുത്തു. ഇതിനിടെയാണ് രാജലഷ്മി പഞ്ചയത്ത് മെമ്പര്‍ സ്ഥാനം രാജിവെയ്ക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.പ്രശ്നം പരിഹരിക്കുന്നതിനായ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം യോഗം വിളിച്ചു ചേര്‍ക്കാന്‍ തിരുമാനിച്ചിട്ടുണ്ട്.

 

Advertisement