കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു

203

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ താഴിട്ടു പൂട്ടിയ അവസ്ഥയിലാണെന്ന് കേരള കോണ്‍ഗ്രസ്സ് ( എം )നിയോജകമണ്ഡലം പ്രത്യേക കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരും എംഎല്‍എ യും മണ്ഡലത്തെ അവഗണിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. സബ് ഡിപ്പോയായി ഉയര്‍ത്തിയിരുന്ന കെ എസ് ആര്‍ ടി സി അടച്ചുപൂട്ടലിന്റെ വക്കിലാണ്. പ്രളയത്തില്‍ കഷ്ടതയനുഭവിക്കുന്നവരെയും കൃഷിനാശം സംഭവിച്ചവരെയും ബണ്ടുകള്‍ തകര്‍ന്നതിനെയും നിസംഗതയോടെയാണ് ഇവര്‍ കാണുന്നത്
മുന്‍ എംഎല്‍എ യുടെ പരിശ്രമഫലമായി അനുവദിക്കപ്പെട്ട ജനറല്‍ ആശുപത്രിയുടെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍, കോടതി സമുച്ചയം, സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്ക് എന്നിവയുടെ തുടര്‍ വികസനവും ഷണ്‍മുഖം കനാല്‍ വികസനം രണ്ടാം ഘട്ടം, ഠാണാ ചന്തക്കുന്ന് വികസനം, പടിയൂര്‍ കാട്ടൂര്‍ കാറളം പൂമംഗലം സമഗ്ര കുടിവെളള പദ്ധതി, വേളൂക്കര മുരിയാട് കുടിവെളളപദ്ധതി, ആയുര്‍വ്വേദ ആശുപത്രി കെട്ടിടം, എടതിരിഞ്ഞി ഇന്‍ഫ്രാ പാര്‍ക്ക് ,വ്യവസായ പാര്‍ക്ക് ,ആളൂരിലെ സിവില്‍ സര്‍വ്വീസ് അക്കാദമി ,ആളൂര്‍ ജംഗഷന്റെ സൗന്ദര്യവല്‍ക്കരണം നന്തിപാലം ,തുടങ്ങിയവയില്‍ ചിലത് ഒച്ചിഴയുന്ന വേഗത്തില്‍ മാത്രം മുന്നോട്ടുപോകുന്നു. മറ്റുളളവ നിശ്ചലമായിരിക്കുന്നു. പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുവാന്‍ എംഎല്‍എ ക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല.
കണ്‍വെന്‍ഷന്‍ കേരള കോണ്‍ഗ്രസ്സ് എം ഉന്നതാധികാരസമിതിയംഗം തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി. വി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജോണ്‍സന്‍ കാഞ്ഞിരത്തിങ്കല്‍, മിനി മോഹന്‍ദാസ്, സിജോയ് തോമാസ്, ജോസ് ചെമ്പകശ്ശേരി, സംഗീത ഫ്രാന്‍സീസ്, ഷൈനി ജോജോ, ടോം ജോസ് അഞ്ചേരി,അജിത സദാനന്ദന്‍, ഡേവിസ് തുളുവത്ത്, ഫിലിപ്പ് ഓളാട്ടകുടി, നോബിള്‍, ജോര്‍ജ്ജ് പൊട്ടത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement