വീടിനെ ബാറാക്കി മാറ്റിയ കല്ലൂർ സ്വദേശി പിടിയിൽ

42

കല്ലൂർ : വീടിനെ ബാറാക്കി മാറ്റിയ കല്ലൂർ സ്വദേശി രജി 51 വയസ് എന്നയാളെ ഇരിഞ്ഞാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറും സംഘവും പിടികൂടി. വലിയതോതിൽ മദ്യം സൂക്ഷിച്ച് പുലർച്ചെ മുതൽ വീട്ടിൽ ബാർ പോലെ വില്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ. മണികണ്ഠൻ,പ്രിവന്റീവ് ഓഫീസർ സി ബി ജോഷി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വത്സൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ടി ആർ, സുഭാഷ് എന്നിവർ അടങ്ങിയ അന്വേഷണസംഘo ആണ് കേസ് കണ്ടെടുത്തത്.

Advertisement