മൃദംഗ മേള ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

152
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കൊരുമ്പ് മൃദംഗ കളരിയില്‍ മൃദംഗ മേളയിലേക്കുള്ള പുതിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോദ്ഘാടനം വിദ്യാരംഭ ദിനത്തില്‍ എം .എല്‍ എ കെ .യു അരുണന്‍ മാഷ് നിര്‍വഹിച്ചു .വിദ്യാരംഭത്തിന്റെ പ്രസക്തിയെക്കുറിച്ച് അരുണന്‍ മാഷ് വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു കൊടുത്തു .തുടര്‍ന്ന് കളരിയിലെ വിദ്യാര്‍ത്ഥികളുടെ മൃദംഗ മേളയും വിദ്യ മണികണ്ഠന്‍ അവതരിപ്പിച്ച സംഗീത കച്ചേരിയും ഉണ്ടായിരുന്നു .ചടങ്ങില്‍ പി .വി ശിവകുമാര്‍ അധ്യക്ഷത വഹിച്ചു .മഞ്ചുള അരുണന്‍ ആശംസ അര്‍പ്പിച്ചു .കളരി ഡയറക്ടര്‍ സ്വാഗതവും ശ്രീരാഗ് പി നന്ദിയും പറഞ്ഞു.