മുരിയാടില്‍ പകല്‍ വീട് തുറന്നു കൊടുത്തു

246

മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പാറെക്കാട്ടുകരയില്‍ നിര്‍മ്മിച്ച
വയോജനങ്ങളുടെ വിശ്രമകേന്ദ്രമായ പകല്‍ വീട് ഉദ്ഘാടനം ബഹു എം.എല്‍ എ .ശ്രീ കെ.യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡില്‍ സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ ശ്രീമതി പ്രീജിസ ജീവനെയും പത്തില്‍ മുഴുവന്‍ വിഷയത്തിലും A+ നേടിയവര്‍ക്കും അരുണന്‍ മാസ്റ്റര്‍ ട്രോഫികള്‍ സമ്മാനിച്ചു വാര്‍ഡില്‍ 100 പ്രവര്‍ത്തി ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ അഡ്വ മനോഹരന്‍ ആദരിച്ചു ചികില്‍സാ സഹായമായി ഒരു സുഹൃത്ത് നല്‍കിയ 5000 ക കിഡ്‌നിമാറ്റി വക്കുന്നതിന് സഹായം പ്രതീക്ഷിക്കുന്ന രജനിക്ക് മെമ്പര്‍ ശാന്താ മോഹന്‍ദാസ് കൈമാറി ഹരിത കര്‍മ്മ സേനയുടെ ആവശ്യകതയും ഭൂമിയെ ഹരിതാഭമാകുന്നതിന്റെ ആവശ്യകതയെപ്പറ്റിയും ശ്രീ രവീന്ദ്രന്‍ തെക്കൂട്ട് ക്ലാസ്സ് എടുത്തു. ഹോമിയോ ഡോക്ടറുടെ നേതൃത്വത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ഇതിനോടൊപ്പം നടത്തി ആശംസകള്‍ അര്‍പ്പിച്ച് ഫാദര്‍ സുബി കള്ളാ പറമ്പില്‍ സംസാരിച്ചു. 17ാം വാര്‍ഡ് മെമ്പര്‍ ജോണ്‍സണ്‍ സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ സുധ വേണു നന്ദിയും പറഞ്ഞു. ശേഷം മുതിര്‍ന്നവരുടെ ഓണക്കളി CDS അംഗങ്ങളുടെ തിരുവാതിരക്കളി കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു

 

Advertisement