ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു

222
Advertisement

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഇരിങ്ങാലക്കുട എം. എല്‍. എ. പ്രൊഫസര്‍ കെ. യു. അരുണന്‍ നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ മുഖ്യ അതിഥിയായിരുന്നു. സ്‌കൂളിലെ മുന്‍ അധ്യാപിക സതീരത്‌ന ടീച്ചര്‍, ‘വാഗേവ സത്യം’ എന്നെ സംസ്‌കൃത നാടകത്തിനു സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച നാടക കൃത്തും സ്‌കൂളിലെ സംസ്‌കൃത അധ്യാപകനുമായ സുരേഷ് കുമാര്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശങ്കര നാരായണന്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഇരിഞ്ഞാലക്കുട ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് മേനോന്‍, പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍, പി. ടി. എ പ്രസിഡന്റ് എം. കെ. മോഹനന്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥി കളുടെ കലാപരിപാടികളും കൊറ്റനല്ലൂര്‍ സമയ കലാസമിതിയുടെ നാടന്‍ പാട്ടുകളും കൊടുങ്ങല്ലൂര്‍ ഡ്യൂ ഡ്രോപ്പിന്റെ സൂഫി ഡാന്‍സും അവതരിപ്പിച്ചു.

Advertisement