വഴിയരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയതിന് ആരോഗ്യ വകുപ്പ് പിഴ അടപ്പിച്ചു .

466
Advertisement

താണിശ്ശേരി:കാറളം പഞ്ചായത്തിലെ ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ താണിശ്ശേരി പാലത്തിനടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വഴിയരികില്‍ നിക്ഷേപിച്ചത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കാറളം കുടുംബ ക്ഷേമ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ .എം ഉമേഷ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ .സി സന്തോഷ് എന്നിവരുടെ അന്വേഷണത്തില്‍ താണിശ്ശേരി സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ നിന്നുള്ള മാലിന്യമാണ് എന്ന് കണ്ടെത്തുകയും പിഴ ചുമത്തുകയും ,മാലിന്യം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു .പൊതുയിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കുടുംബക്ഷേത്ര മെഡിക്കല്‍ ഓഫീസര്‍ ഡോ .ഫിജു ടി .വൈ അറിയിച്ചു

 

Advertisement