എന്‍. എസ്. എസ്. അന്‍പതാം വാര്‍ഷികം ആഘോഷിച്ചു.

149

നടവരമ്പ്:   നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍ എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്‍പതാം വാര്‍ഷിക ദിനാചരണം നടത്തി . പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. എന്‍. എസ് എസ് ദത്തു ഗ്രാമത്തില്‍ നടപ്പിലാക്കുന്ന ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഫണ്ട് കുട്ടികള്‍ പ്രിന്‍സിപ്പാളിനു കൈമാറി. എന്‍. എസ് . എസ് എസ് പ്രോഗ്രാം ഓഫീസര്‍ സന്ധ്യ നേതൃത്വം നല്‍കി. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല, അധ്യാപകന്‍ തോമസ് തൊട്ടിപാല്‍, അധ്യാപികമാരായ റോഫി, അനിത,രാധിക, വോളിന്റിയര്‍മാരായ നീലാഞ്ചിന, ക്രിസ്റ്റിന്‍മെന്റ്‌സ് എന്നിവര്‍ സംസാരിച്ചു.

 

Advertisement