മിസ്റ്റര്‍ കേരളക്ക് ട്രാന്‍സ്‌ജെന്റര്‍ വധു

2145

ഇരിങ്ങാലക്കുട : മിസ്റ്റര്‍ കേരളയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശി എം.പി.പ്രവീണും ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ശിഖയും തമ്മില്‍ വിവാഹിതരായി. ആഗസ്റ്റ് 13 നാണ് ഇരുവരും രജിസ്റ്റര്‍ ചെയ്ത് വിവാഹിതരായത്. കഴിഞ്ഞ ദിവസമാണ് വിവാഹിതരായ വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നത്. 2019 ലെ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ കേരളയാണ് പ്രവീണ്‍. മിസ്റ്റര്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിനു വേണ്ടിയുള്ള തീവ്രപരിശീലനത്തിലാണിപ്പോള്‍. ഡി.വൈ.എഫ്.ഐ പടിയൂര്‍ ചെരുന്തറ യൂണിറ്റ് അംഗം കൂടിയാണ് പ്രവീണ്‍. ആലപ്പുഴ ജില്ലക്കാരിയായ ശിഖ ഡാന്‍സ് ടീച്ചര്‍ കൂടിയാണ്.

Advertisement