ജീവിതത്തെ പ്രകാശമാനമാക്കുവാന്‍ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പ്രാപ്തമാക്കി നാല്പതുപേര്‍

322
Advertisement

ഇരിങ്ങാലക്കുട: ചിട്ടയായ ജീവിത ചര്യകള്‍ ജീവിതത്തെ പ്രകാശമാനമാക്കുമെന്ന തിരിച്ചറിവ് സമൂഹത്തിന് കൈമാറുകയെന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുടയിലെ നാല്പതു പേര്‍ ആര്‍ട് ഓഫ് ലിവിങ്ങിന്റെ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി. ആര്‍ട് ഓഫ് ലിവിങ്ങ് ഇരിങ്ങാലക്കുട ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ചെമ്മണ്ട ശാരദാ ഗുരുകുലം ഹാളിലായിരുന്നു നാലു ദിവസത്തെ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പ്രോഗ്രാം നടന്നത്. ആര്‍ട് ഓഫ് ലിവിങ്ങ് സീനിയര്‍ അദ്ധ്യാപകന്‍ രാജു മാസ്റ്റര്‍, കിഷോര്‍ മാസ്റ്റര്‍, ദേവയാനി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജിനന്‍ മാസ്റ്ററാണ് യോഗ പരിശീലിപ്പിച്ചത്. സമാപന യോഗത്തില്‍ എല്‍.ഐ.സി. അസോസിയേറ്റ് കെ.വേണു, സംസ്‌കൃത സഭ എക്‌സിക്യൂട്ടീവ് അംഗം പി.വിജയകുമാര്‍, ആര്‍ട് ഓഫ് ലിവിങ്ങ് തൃശൂര്‍ കേന്ദ്രം അദ്ധ്യാപിക ഗീത, ഇരിങ്ങാലക്കുട കേന്ദ്രം ഭാരവാഹികളായ വാസുദേവന്‍ ഭരതന്‍, ബിന്ദു, മിനി, പ്രീത, പുഷ്പാംഗദന്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement