ഓണത്തനിമ സംഘടിപ്പിച്ചു

149
Advertisement

വെള്ളാനി: വെള്ളാനി സെന്റ് ഡൊമിനിക് കൊണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അണിയിച്ചൊരുക്കി കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്ര ഓണത്തനിമ നടന്നു. 250 ഓളം കുട്ടികള്‍ അണിനിരന്ന ഘോഷയാത്ര കാട്ടൂര്‍ സി.ഐ. ആര്‍. ശിവകുമാര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. പി.ടി.എ.പ്രസിഡന്റ് വിനോദ്.വി, പ്രിന്‍സിപ്പള്‍ സി.ജോഫികെ.എല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.