നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു

271
Advertisement

പുല്ലൂര്‍ : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഇരിഞ്ഞാലക്കുട രൂപത വൈസ് ചാന്‍സലര്‍ റെവ. ഡോക്ടര്‍ കിരണ്‍ തട്ട്‌ള നിര്‍വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് സിസ്റ്റര്‍ ഡോ .റീറ്റ ഉദ്ഘടനം ചെയ്തു. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി.ഫ്േളാറി, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആന്‍ജോ ജോസ്, നഴ്‌സിംഗ് സൂപ്രണ്ട് സി. സുമ എന്നിവര്‍ സംസാരിച്ചു. ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ സ്റ്റാഫ്അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ആധുനിക രീതിയില്‍ നവീകരിക്കുന്ന ഓപ്പറേഷന്‍ തിയേറ്ററിന്റെ ഒന്നാം ഘട്ടം എന്ന നിലയിലാണ് പുതിയ സര്‍ജിക്കല്‍ ICU ആരംഭിച്ചിരിക്കുന്നത് എന്ന് ഹോസ്പിറ്റല്‍ വക്താക്കള്‍ പറഞ്ഞു.

 

Advertisement