നടവരമ്പ്: നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചര ണം നടത്തി. പ്രിന്‍സിപാ ള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. ജൈവ മഞ്ഞള്‍ കൃഷി യിലൂടെ മികച്ച കര്‍ഷകനുള്ള പ്രഥമ അവാര്‍ഡ് നേടിയ സലിംകാട്ട കത്തിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല നേതൃത്വം നല്‍കി. അധ്യാപിക അനിത കുമാരി, വോളന്റീയര്‍മാരായ ഗായത്രി സുരേഷ്, അലീന സന്തോഷ്, അനീറ്റ അബ്ദുല്‍ റഹുമാന്‍ എന്നിവര്‍ സംസാരിച്ചു.
Latest posts
© Irinjalakuda.com | All rights reserved