നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു

440

നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ്,സ്‌കൗട്ട്,ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ തോമസ് തൊട്ടിപ്പാള്‍, ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി. ഷക്കീല എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ സമാധാനത്തിന്റെ ചിഹ്നമായ സുഡോക്കോ കൊക്കുകളെ നിര്‍മ്മിച്ചു. യുദ്ധ വിരുദ്ധ പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുകയുണ്ടായി. എന്‍.എസ്.എസ് ലീഡര്‍ കൃഷ്ണേന്ദു, ഗൈഡ്‌സ് ലീഡര്‍ ഗായത്രി ശങ്കര്‍, സ്‌കൗട്ട്‌സ് ലീഡര്‍ മനു, അദ്ധ്യാപകരായ സുരേഷ് കുമാര്‍, ഷാനി, ഷെമി എന്നിവര്‍ സംസാരിച്ചു

 

 

Advertisement