കേരള സര്‍ക്കാര്‍ കായിക യുവജന കാര്യാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ നീന്തല്‍ പരിശീലന പദ്ധതി സ്പ്ലാഷ് തുടക്കം

161
Advertisement

കരൂപ്പടന്ന: ജല അപകടങ്ങളെ അതിജീവിക്കാന്‍ കുട്ടികള്‍ക്ക് ആവശ്യമായ കഴിവ് സ്‌കൂള്‍തലത്തില്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പ്ലാഷ് പദ്ധതി നടപ്പിലാക്കുന്നത് സ്പ്ലാഷ് പദ്ധതിയുടെ തൃശൂര്‍ജില്ലാതല ഉദ്ഘാടനം കരൂപ്പടന്ന ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിനെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു എന്‍ കെ ഉദയപ്രകാശ് , കെ എസ് രാധാകൃഷ്ണന്‍ , പ്രസന്ന അനില്‍കുമാര്‍ ,കെ.ആര്‍ സാംബശിവന്‍ , നിഷാ ഷാജി സീമന്തിനി സുന്ദരന്‍, പ്രീതി സുരേഷ് ,ബേബി പൗലോസ് ,കൊടുങ്ങല്ലൂര്‍ എ ഇ ഒ ദിനകരന്‍ ,ആമിന നാബി ,കെ ആര്‍ സുരേഷ്, എ .സുമ, പി .എ നാസര്‍ ,ജയലക്ഷ്മി .എം തുടങ്ങിയവര്‍ പങ്കെടുത്തു തൃശൂര്‍ , ഇടുക്കി പാലക്കാട്, വയനാട്, കാസര്‍ഗോഡ്, എന്നീ ജില്ലകളിലാണ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Advertisement