നാലമ്പലതീര്‍ത്ഥാടകര്‍ക്ക് ഔഷധം നല്‍കി യോഗക്ഷേമയുവജനസഭ

189
Advertisement

ഇരിങ്ങാലക്കുട : നാലമ്പലതീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഔഷധം നല്കി ഇരിങ്ങാലക്കുട യോഗക്ഷേമയുവജനസഭ മാതൃകയായി. നാഗാര്‍ജുന ആയുര്‍വേദ കമ്പനിയുമായി സഹകരിച്ച് കൂടല്‍മാണിക്യക്ഷേത്രത്തില്‍വെച്ചാണ് ഔഷധം നല്‍കിയത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ക്കിടമാസത്തില്‍ ഔഷധം കഴിക്കുന്നത് ഗുണകരമാണ്. കര്‍ക്കിടം 16 കര്‍ക്കിടസേവാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പ്രവര്‍ത്തനം ചെയ്തത്. ഉപസഭാ പ്രസിഡന്റ് കെ.പി.കൃഷ്ണനുണ്ണിയുടെ അധ്യക്ഷതയില്‍ കൂടല്‍മാണിക്യം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ ഔഷധസേവ ഉദ്ഘാടനം ചെയ്തു. യോഗക്ഷേമ ഉപസഭാ കമ്മറ്റി അംഗങ്ങളായ വി.നാരായണന്‍ ഒ.എസ്.ശ്രീജിത്ത് , രോഹിത് കാവനാട്, സുജയ് പടിയൂര്‍, ബാലചന്ദ്രരാജ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement