പിടിഎ ജനറല്‍ ബോഡി മീറ്റിംങ് നടത്തി

147
Advertisement

ഇരിങ്ങാലക്കുട : 2019-2020 അധ്യായനവര്‍ഷത്തിലെ പിടിഎ ജനറല്‍ ബോഡി മീറ്റിംങ് ജൂലൈ 20 ന് രാവിലെ 9.30 ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ബിനയന്‍ ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ എക്‌സിക്യൂട്ടീവ്, ലോക്കല്‍ മാനേജര്‍ സി.ലൈസ, പിടിഎ സെക്രട്ടറി ലിസി ജോര്‍ജ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡന്റ് പി.ടി.ജോര്‍ജ് ഒരു വര്‍ഷത്തെ പിടിഎയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സെക്രട്ടറി ലിസി ജോര്‍ജ് പിടിഎയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. മുഖ്യാതിഥിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ബിനയന്‍ ജോസ് ‘എവയര്‍നസ് ഓഫ് മെന്റല്‍ ഇല്‍നസ് ഇന്‍ അഡോളസെന്‍സ്’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നയിച്ചു. കുട്ടികളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനും കുട്ടികളുടെ സ്ട്രസ്സ് ഒഴിവാക്കാന്‍ അവരോട് എങ്ങനെ ഇടപെടണമെന്നും ഡോക്ടര്‍ വിശദമാക്കി. തദവസരത്തില്‍ ന്യൂട്രീഷന്‍ സംഗീത ജോജി ഹെല്‍ത്ത് ഡൈറ്റിനെകുറിച്ചും സമീകൃതാഹാരത്തെക്കുറിച്ചും ക്ലാസ്സ് നല്‍കി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പിടിഎ പ്രസിഡന്റായി ജെയ്‌സണ്‍ കരപറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ്.പ്രസിഡന്റായി ലൗലി ഫ്രാങ്കും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാഫ് പ്രതിനിധി ശ്രീദേവി വി.എം. നന്ദിപ്രകാശിപ്പിച്ചു.

Advertisement