പരിസ്ഥിതി സന്ദേശം നല്‍കി സൈക്കിള്‍ വിതരണം ചെയ്തു

336
Advertisement

ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുക എന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ്ജ് വിദ്യാര്‍ത്ഥികള്‍ സൈക്കിളുകള്‍ സമ്മാനിച്ചു. തവനീഷ് പ്രവര്‍ത്തകരാണ് പുത്തന്‍ചിറ ഗവ.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ സമ്മാനിച്ചത്. സാമൂഹിക നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ക്രൈസ്റ്റ് കോളേജിലെ കൂട്ടായ്മയായ തവനീഷ് സംഘടനയുടെ പ്രവര്‍ത്തകരായ അലൂക്, ജബീബ്, ബിനോയ് എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ നല്‍കിയത്. സുഹൃത്തുക്കള്‍ ഉപയോഗിച്ച സൈക്കിളുകള്‍ അവര്‍ സമാഹരിച്ച ഫണ്ടുപയോഗിച്ച് കേടുപാടുകള്‍ തീര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. വസ്തുക്കളുടെ പുനരുപയോഗം എന്നൊരു സന്ദേശവും കൂടി പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നല്‍കാന്‍ കഴിഞ്ഞുവെന്ന് സ്റ്റാഫ് കോ-ഓഡിനേറ്റര്‍ പ്രൊഫ.മൂവിഷ് മുരളി പറഞ്ഞു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ്, ഹെഡ് മിസ്ട്രസ് ഉഷാ ദേവി, തവനീഷ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement