ബുധനാഴ്ച പുലര്‍ച്ചെ വീശിയ കാറ്റില്‍ ഇരിങ്ങാലക്കുടയില്‍ കനത്തനാശനഷ്ടം

553

ഇരിങ്ങാലക്കുട:ബുധനാഴ്ച പുലര്‍ച്ചെ ഇരിങ്ങാലക്കുടയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ചുഴലിരൂപത്തിലുള്ള കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. കുറച്ച് സമയം മാത്രമാണ് വീശിയതെങ്കിലും കാറ്റിന്റെ സ്വഭാവവും രൂപവും അപകടകരമായിരുന്നു. നിരവധി സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ കടപ്പുഴകിവീണ് ഗതാഗതം തടസ്സപ്പെടുകയും, വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞ് വീണ് വിദ്യുശക്തിവിതരണം തടസ്സപ്പെടുകയും ചെയ്തു. രാത്രിയായിനാല്‍ മറ്റ അപകടസാധ്യതകള്‍ ഉണ്ടായില്ല. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്‌റ്റേഷന് സമീപത്തെ മരം കടപുഴകി വീണത് ഗതാഗതം ഭാഗികമായി സ്തംഭിപ്പിച്ചു. പുല്ലൂര്‍- ഊരകം – അവിട്ടത്തൂര്‍ -കല്ലംക്കുന്ന് പരിസരങ്ങളിലും കാറ്റ് കനത്ത നാശനഷ്ടം സൃഷ്ടിച്ചു

Advertisement