ഇറാനിയന്‍ ചിത്രം ‘ത്രീ ഫേസസ്’ മേയ് 31 ന് സ്‌ക്രീന്‍ ചെയ്യുന്നു.

167
Advertisement

ഇരിങ്ങാലക്കുട: 2018ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുളള അവാര്‍ഡ് നേടിയ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ‘ത്രീ ഫേസസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 31 ന് വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.ഉപരിപഠനത്തിന് മാതാപിതാക്കളില്‍ നിന്ന് അനുവാദം ലഭിക്കാത്ത പെണ്‍കുട്ടിയെ തേടി ഇറാനിലെ നടിയും സംവിധായകനും നടത്തുന്ന യാത്രയും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ സമയം 100 മിനിറ്റ്. പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന്.

 

Advertisement