എടതിരിഞ്ഞിയില്‍ സിനിമാതാരം സലീം കുമാര്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

802
Advertisement

എടതിരിഞ്ഞി- സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാംഘട്ടം പാടശേഖരത്തിലെ മത്സ്യ കൃഷി ഒരു നെല്ലും മീനും പദ്ധതി 2019-20 സാമ്പത്തിക വര്‍ഷത്തിലെ കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി മേഖല ഫാമിംഗ് പാടശേഖരത്തില്‍ വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പാടശേഖരത്തിന്റെ അദ്ധ്യക്ഷതയില്‍ പ്രശസ്ത സിനിമാതാരം സലീം കുമാര്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് മുഖ്യാതിഥി ആയിരുന്നു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് , കൃഷി അസിസ്റ്റന്റ് വിനോദ് , കാറളം പഞ്ചായത്തംഗം ശ്രീജിത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. അനില്‍ മംഗലത്ത്, വിദ്യ ഷാജി എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ആശ സുരേഷ് സ്വാഗതവും സംഘം സെക്രട്ടറി പി എസ് ശിവന്‍ നന്ദിയും പറഞ്ഞു. 3 ലക്ഷത്തോളം വരുന്ന കട്ട്‌ല, മൃഗാല്‍ എന്നിങ്ങനെ വിവിധയിനത്തിലുള്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Advertisement