രാപ്പാള്‍ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.

571
Advertisement

രാപ്പാള്‍ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.ആറാട്ടുകടവില്‍ ഉച്ചയ്ക്ക് 1 നാണ് ആറാട്ട് നടന്നത് . ഇതോട് കുടി ഈ വര്‍ഷത്തെ തീരുവൂത്സത്തിനു സമാപനം കുറിക്കുകയാണ്.ആറാട്ടിന് ശേഷം വൈകീട്ട് 5 ന് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. വരുന്നവഴിക്ക് വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പറയെടുത്ത് നാദസ്വരത്തിന്റേയും മേളത്തിന്റേയും അകമ്പടിയോടെ ഭഗവാന്‍ പള്ളിവേട്ട ആല്‍ത്തറയിലെത്തും. തുടര്‍ന്ന് പഞ്ചവാദ്യം ആരംഭിക്കും. കൊട്ടിലാക്കല്‍ പറമ്പിന് സമീപം പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളം കൊട്ടും
മതില്‍ക്കെട്ടിനകത്തേയ്ക്ക് എഴുന്നള്ളിയശേഷം 12 പ്രദക്ഷിണം നടക്കും. പിന്നീട് കൊടിയിറക്കി ഭഗവാനെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ച് തിടമ്പില്‍ നിന്നും ചൈതന്യത്തെ മൂലബിംബത്തിലേയ്ക്ക് ആവാഹിച്ച് പൂജകള്‍ മുഴുവനാക്കും.ആറാട്ടു മുങ്ങി വരുന്നവര്‍ക്ക് പതിവ് പോലെ
പാളയില്‍ കഞ്ഞി ഒരുക്കിയിരുന്നു.ആയിരകണക്കിനു ഭക്ത ജനങ്ങള്‍ പാളയില്‍ കഞ്ഞി കഴിച്ചു.മുതിരപുഴ്ക്ക്,ഒഴിച്ച് കാളന്‍,അച്ചാര്‍,പപ്പടം എന്നിവ പാള കൊണ്ട് ഉണ്ടാക്കിയ പാത്രത്തില്‍ ആണു വിളമ്പി ഭക്ത ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്.കഞ്ഞി കഴിച്ചതിനു ശേഷം ഓര്‍മ്മക്കായി പാള പാത്രം കഴുകി കെണ്ടുപോകാനും ചിലര്‍ മറന്നില്ല.

Advertisement