നീഡ്‌സ് – കരുണയും കരുതലും പദ്ധതി;ചികിത്സാ ധനസഹായം നല്‍കി

290

ഇരിങ്ങാലക്കുട:നീഡ്‌സിന്റെ കരുണയും കരുതലും പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായം നല്‍കി.ഒരു വര്‍ഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ കിടപ്പ് രോഗികള്‍ക്ക് എല്ലാ മാസവും വീടുകളിലെത്തി ധനസഹായം നല്‍കുന്നു
നീഡ്‌സ് പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ഡോ. ബോബി ജോസ്, എം.എന്‍. തമ്പാന്‍, ഡോ.എസ്.ശ്രീകുമാര്‍, കെ.പി.ദേവദാസ്, എസ്.ബോസ് കുമാര്‍, മുഹമ്മദാലി കറുകത്തല എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement