ഇരിങ്ങാലക്കുട അഡീഷ്ണല്‍ ജില്ലാ കോടതി ഫയലിംഗ് സംവിധാനത്തോടെയുള്ള സ്വതന്ത്ര കോടതി ആക്കണം- ആള്‍ ഇന്‍ഡ്യ ലോയേഴ്‌സ് യൂണിയന്‍

347
Advertisement

ഇരിങ്ങാലക്കുട . നിലവില്‍ ഇരിങ്ങാലക്കുടയില്‍ മോട്ടോര്‍ ആക്‌സിഡെന്റ് ക്ലയിം ട്രൈബൂണലില്‍ തന്നെയാണ് അഡീഷണല്‍ ജില്ലാ കോടതി സംവിധാനം പ്രവര്‍ത്തിക്കുന്നത്. അത് സ്വതന്ത്രമായി ഫയലിംഗ് സംവിധാനത്തോടെ ട്രൈബൂണലില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആള്‍ ഇന്‍ഡ്യ ലോയേഴ്‌സ് യൂണിയന്‍ ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു മുകുന്ദപുരം ചാലക്കുടി കൊടുങ്ങല്ലൂര്‍ താലൂക്ക് പ്രദേശങ്ങളിലെ കേസുകളാണ് നിലവില്‍ ഇരിങ്ങാലക്കുട അഡീ. ജില്ലാ കോടതിയിലേക്ക് വരുന്നത് അതുപോലെ സെഷന്‍സ് കേസുകളും കൈകാര്യം ചെയ്യുന്നതിന് അഡീഷണല്‍ അസി.സെഷന്‍സ് കോടതിയിലെ പ്രോസിക്യൂട്ടര്‍ തന്നെയാണ് ഈ കേസുകളും കൈകാര്യം ചെയ്യന്നത് പ്രോസിക്യൂട്ടറെയും അധികമായി നിയമിക്കേണ്ടതുണ്ട് അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം AILU ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ജി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി അഡ്വ സന്തോഷ് കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടറി കെ.എമനോഹരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു അഡ്വ എ എ ബിജു അധ്യക്ഷത വഹിച്ച സമ്മേളനം പ്രസിഡന്റായി അഡ്വAAബിജുവിനെയും സെക്രട്ടറിയായി അഡ്വ ആള്‍ജോ പി.ആന്റണിയെയും തിരഞ്ഞെടുത്തു.

 

 

Advertisement