ബ്രിസ്‌ബെയിനിലെ അഭിനയ ഫെസ്റ്റിവലില്‍ ഇരിങ്ങാലക്കുട നടനകൈരളിയിലെ കപില വേണുവും,സാന്ദ്ര പിഷാരോടിയും മോഹിനിയാട്ടം അവതരിപ്പിക്കുന്നു

384
Advertisement

ഇരിങ്ങാലക്കുട- ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലെ അഭിനയ ഫെസ്റ്റിവല്‍-2019 ല്‍ ഇരിങ്ങാലക്കുട നടനകൈരളിയിലെ മോഹിനിയാട്ട വിഭാഗമായ നടനകൈരളിയിലെ കലാകാരികളായ കപില വേണുവും സാന്ദ്ര പിഷാരോടിയും മോഹിനിയാട്ടം അവതരിപ്പിക്കുന്നു.
ഗുരു നിര്‍മ്മല പണിക്കര്‍ മോഹിനിയാട്ടം സപ്തമായി ആവിഷ്‌കരിച്ചിട്ടുള്ള കുമാരനാശാന്റെ ലീല, ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപാട്ട് എന്നീ നൃത്താവിഷ്‌ക്കാരങ്ങള്‍ ആയിരിക്കും പരിപാടിയിലെ പ്രധാന നൃത്തയിനങ്ങള്‍. മോഹിനിയാട്ടം പരിപാടിക്കു പുറമെ മൂന്ന് ദിവസത്തെ മോഹിനിയാട്ടം ശില്‍പ്പശാലയും കപിലയും സാന്ദ്ര പിഷാരോടിയും ചേര്‍ന്ന് സംഘടിപ്പിക്കുന്നുണ്ട്.
ബ്രിസ്‌ബെയിനിലെ അഭിനയ മള്‍ട്ടികല്‍ച്വറല്‍ ആര്‍ട്ട് സെന്ററിന്റെ സഹകരണത്തോടെ അഭിനയ ഇന്‍ക് സംഘടിപ്പിക്കുന്ന പരിപാടികള്‍ മെയ് 7 ന് തുടങ്ങി 13 ന് അവസാനിക്കുന്നു.