ഒന്നാതരം നാലാംക്ലാസ്സ് പദ്ധതി ഉദ്ഘാടനം നടന്നു

178
Advertisement

വെള്ളാങ്കല്ലൂര്‍: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒന്നാംതരം നാലാം ക്ലാസ്സ് പദ്ധതിയുടെ ഉദ്ഘാടനം കടുപ്പശ്ശേരി ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലബാബു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ബ്ലോക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോലംങ്കണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് മരിയ സ്‌റ്റെല്ല ഏവര്‍ക്കും സ്വാഗതം നേര്‍ന്നു.പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ ആരോഗ്യ വിദ്യഭ്യാസസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്.സുബീഷ് പദ്ധതി വിശദീകരണം നടത്തി. ബി.ആര്‍.സി.പ്രതിനിധി, ക്ലാസ്സ് ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement