കുരിശിന്റെ ത്യാഗ വഴിയില്‍ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം

405
Advertisement

ഇരിഞ്ഞാലക്കുട- രൂപത കെ.സി.വൈ.എം കനകമല തീര്‍ത്ഥാടനം മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപത അസി. ഡയറക്ടര്‍ ഫാ.മെഫിന്‍ തെക്കേക്കരയുടെ സാന്നിധ്യത്തില്‍ അഭിവന്ദ്യ പിതാവ് രൂപതാ ചെയര്‍മാന്‍ ലിബിന്‍ ജോര്‍ജിന് കുരിശു കൈമാറുകയും തുടര്‍ന്ന് ഭക്തിസാന്ദ്രമായ കുരിശുമല തീര്‍ത്ഥാടനം ആരംഭിക്കുകയും ചെയ്തു . കനകമല ഇടവക വികാരി ഫാ.ജോയ് തറക്കല്‍ , രൂപത ആനിമേറ്റര്‍ സി.പുഷ്പ CHF , ജനറല്‍ സെക്രട്ടറി ജെറാള്‍ഡ് ജേക്കബ്,വൈസ് ചെയര്‍പേഴ്‌സന്‍ ഡെല്‍ജി ഡേവീസ് ,ട്രഷറര്‍ ഡേവിഡ് ബെന്‍ഷര്‍, എഡ്വിന്‍ ജോഷി, അന്‍വിന്‍ വില്‍സന്‍ ,ഡെനി ഡേവീസ്, അലീന ജോബി ,നൈജോ ആന്റോ ,ജെറി പൗലോസ് വിവിധ യൂണിറ്റുകളില്‍ നിന്നായി യുവജനങ്ങള്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു

Advertisement