ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 1,87,596 വോട്ടര്‍മാര്‍,സ്ത്രീ സാന്നിദ്ധ്യം കൂടുതല്‍

353
Advertisement

ഇരിങ്ങാലക്കുട-ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ അന്തിമ കണക്ക് വ്യക്തമായി.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലുമടക്കം 1,87,596 വോട്ടര്‍മാരാണുള്ളത് .ഇതില്‍ 89,736 പുരുഷന്മാര്‍,97,858 സ്ത്രീകള്‍ ,രണ്ട് ട്രാന്‍സ്‌ജെന്റ്‌സ് .എല്ലാ വാര്‍ഡുകളിലും സ്ത്രീ സാന്നിദ്ധ്യമാണ് കൂടുതല്‍.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാളും എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.2014 ല്‍ 1,79,548 വോട്ടര്‍മാരില്‍ 72.97 ശതമാനം പേരാണ് വോട്ട് ചെയ്തത് .1410 വോട്ടര്‍മാരുള്ള മാപ്രാണം സെന്റ് സേവിയേഴ്‌സ് പോളിംഗ് ബൂത്താണ് മണ്ഡലത്തിലെ വലിയ ബൂത്ത് .500 വോട്ടര്‍മാരുള്ള മഹാത്മ യു പി സ്‌കൂള്‍ ബൂത്താണ് മണ്ഡലത്തിലെ ഏറ്റവും ചെറിയ പോളിംഗ് സ്‌റ്റേഷന്‍

 

Advertisement