യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്റെ പര്യടനം ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച കാട്ടൂര്‍ ബ്ലോക്കില്‍ .

304
Advertisement

ഇരിങ്ങാലക്കുട; യു.ഡി എഫ്.സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്‍ 2ന് ചൊവ്വാഴ്ച കാട്ടൂര്‍ ബ്ലോക്കില്‍ പര്യടനം നടത്തും . രാവിലെ 7.30ന് വേളൂക്കര പഞ്ചായത്തിലെ തൊമ്മാനയില്‍ നിന്നും ആരംഭിച്ച് അവിട്ടത്തൂര്‍, കടുപ്പശ്ശേരി, തുമ്പൂര്‍, പട്ടേപ്പാടം , കൊറ്റനെല്ലൂര്‍, നടവരമ്പ് എന്നി പ്രദേശങ്ങളില്‍പര്യടനം നടത്തും . തുടര്‍ന്ന് 9.45ന് പൂമംഗലം പഞ്ചായത്തിലെ ഐക്കരക്കുന്നില്‍ നിന്ന് ആരംഭിച്ച് എടക്കുളം കനാല്‍പാലം, നെറ്റിയാട് സെന്റര്‍, ചാമക്കുന്ന് സെന്റര്‍, കല്‍പറമ്പ് സെന്റര്‍, അരിപ്പാലം സെന്റര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും തുടര്‍ന്ന്് ഭക്ഷണം വിശ്രമം. ഉച്ച തിരിഞ്ഞ് 3 30ന് പടിയൂര്‍ പഞ്ചായത്തിലെ കാക്കാത്തുരുത്തിയല്‍ നിന്നും ് പര്യടനം ആരംഭിച്ച് ചെട്ടിയാല്‍, പോസ്റ്റാഫീസ്, കോടകുളം, വളവനങ്ങാടിയില്‍ എത്തിചേരും. തുടര്‍ന്ന് 4.40ന് കാട്ടൂര്‍ പഞ്ചായത്തിലെ തേക്കുംമൂല, പൊഞ്ഞനം ക്ഷേത്രം, കാട്ടൂര്‍ഹൈസ്‌ക്കൂള്‍, കാട്ടൂര്‍ ബസാര്‍, നെടുംപുരസെന്റര്‍, കാട്ടൂര്‍ കടവ് കപ്പേള, കരാഞ്ചിറ മിഷന്‍ ആശുപത്രി, കുന്നത്തുപീടിക, മാത്യഭൂമി ജംഗ്ഷന്‍, മഹിളസമാജം, പളളിവേട്ട നഗര്‍, ഇല്ലിക്കാട് സെന്റര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. കാറളം പഞ്ചായത്തിലെ കല്ലട സ്റ്റോപ്പില്‍ നിന്നും വൈകിട്ട് 7ന് ആരംഭിക്കുന്ന പര്യടനം താണിശ്ശേരി സെന്റര്‍, കാറളം സെന്റര്‍, കാറളം ആലുംപറമ്പ്, ചെമ്മണ്ട, ചെമ്മണ്ട റോഡ്, കിഴുത്താനി ആല്‍ പരിസരത്ത് സമാപിക്കും. തിരെഞ്ഞടുപ്പ കമ്മറ്റി ചെയര്‍മാന്‍ എം.പി.ജാക്സണ്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.എം.എസ്.അനില്‍കുമാര്‍, കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.കെ.ജോണ്‍സണ്‍, ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ടി.വി.ചാര്‍ളി, പ്രോഗ്രാം കമ്മറ്രി ചെയര്‍മാന്‍ ആന്റോ പെരുമ്പിള്ളി തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിന് നേത്യത്വം നല്‍കും.

 

 

 

Advertisement