Friday, March 27, 2026
28.9 C
Irinjālakuda

കല്ലട-ഹരിപുരം റോഡ് തകര്‍ച്ച; പ്രദേശവാസികള്‍ പ്രസിഡന്റിനെ കാണാന്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി

കാറളം: 26 വര്‍ഷമായിട്ടും അറ്റകുറ്റപണികള്‍ നടത്താതെ തകര്‍ന്നുകിടക്കുന്ന കല്ലട-ഹരിപുരം റോഡിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പഞ്ചായത്താഫിസിലെത്തി പ്രസിഡന്റിനെ കണ്ടു. ഏപ്രില്‍ ആദ്യവാരം തന്നെ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കി. പഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന റോഡാണ് 26 വര്‍ഷമായിട്ടും അറ്റകുറ്റപണികള്‍ നടത്താതെ തകര്‍ന്നുകിടക്കുന്നത്. മണ്‍പാതയായിരുന്ന റോഡ് 1992ലാണ് ടാറിങ്ങ് നടത്തിയത്. എന്നാല്‍ അതിന് ശേഷം 26 വര്‍ഷമായിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും റോഡില്‍ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പലഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മുന്‍ എം.എല്‍.എ.യുടെ കാലത്തും ഇപ്പോഴത്തെ എം.എല്‍.എ.യും റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിക്കുകയും നിര്‍മ്മാണോദ്ഘാടനം നടത്തുകയും ചെയ്തെങ്കിലും ഇതുവരേയും റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. പഞ്ചായത്തിലെ മറ്റ് റോഡുകളുടെ നവീകരണം പൂര്‍ത്തിയായപ്പോഴും ഈ റോഡിനോട് അവഗണന തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. 34 ലക്ഷം രൂപയാണ് റോഡ് നിര്‍മ്മാണത്തിനായി എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. എന്നാല്‍ എം.എല്‍.എ. ഫണ്ടായതിനാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നതെന്നും ഇക്കാര്യത്തില്‍ സാങ്കേതികമായ ഒരു തടസ്സങ്ങളും ഇല്ലെന്നും കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് നാട്ടുകാരോട് പറഞ്ഞു. ടെണ്ടര്‍ നല്‍കിയിട്ടുണ്ടെന്നും കോണ്‍ട്രാക്ടര്‍ക്ക് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനുള്ള ചില സാമ്പത്തിക തടസ്സങ്ങളാണ് വൈകാന്‍ കാരണമെന്നും പ്രസിഡന്റ് പറഞ്ഞു. ഏപ്രില്‍ ആദ്യവാരം തന്നെ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് കോണ്‍ട്രാക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി. പ്രസിഡന്റിന്റെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരിച്ചുപോകുകയായിരുന്നു.

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img