ഹിന്ദു മിഷന്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു

397

ഇരിങ്ങാലക്കുട : വ്യക്തിയുടെ ബൗദ്ധികവും വൈകാരികവും ആദ്ധ്യാത്മികവുമായ വികാസം സമന്വയത്തോടെ സംഭവിക്കുമ്പോഴാണ് സമൂഹത്തിന് നന്മയും ഉത്കര്‍ഷവും ഉണ്ടാകുന്നതെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ച ഹിന്ദു മിഷന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങിനെയുള്ള സമഗ്രവ്യക്തത്വങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഹിന്ദു സമാജം ബോധപൂര്‍വ്വമായ ശ്രമം നടത്തേണ്ടതിന്റെ ആവശ്യകതയെ സ്വാമിജി ഊന്നിപറഞ്ഞു. വര്‍ത്തമാനകാലഘട്ടത്തിന്റെ സമസ്യകളെയും ഭീഷണികളേയും നിര്‍ഭയമായി നേരിടേണ്ടതിന് നാം തയ്യാറാകണം. സമൂഹത്തിലെ ദുഖങ്ങളും ദുരിതങ്ങളും അകറ്റുന്നതിന് സനാതനധര്‍മ്മം അനുശാസിക്കുന്ന സേവാഭാവത്തോടെ ഹിന്ദു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വൈദ്യസഹായവും പാലിയേറ്റീവ് കെയറും ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതിന് കൂടുതല്‍ സംരംഭങ്ങളുടെ ആവശ്യമുണ്ട്. ഹിന്ദു സമാജത്തിന് ഇത്തരം സേവാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്വയംപര്യപ്തമായ സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും സ്വാമിജി അഭിപ്രായപ്പെട്ടു. ട്രസ്റ്റ് പ്രസിഡണ്ടും കൗണ്‍സിലറുമായി സന്തോഷ് ബോബന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മശ്രി ഡോ.കാരുമാത്ര വിജയന്‍ തന്ത്രികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങില്‍ വച്ച് ശബരിമലയില്‍ സുസ്ത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച ജനം ടി.വിക്ക് സ്വീകരണം നല്‍കി. ജനം ടി.വി ചീഫ് എഡിറ്റര്‍ ജി.കെ.സുരേഷ് ബാബു ഉപഹാരം സ്വാമി ചിദാനന്ദപുരിയില്‍ നിന്ന് ഏറ്റുവാങ്ങി. ശബരിമല കര്‍മ്മസമിതി കണ്‍വീനറും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് ശബരിമലയും ജനം ടി.വിയും എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ശബരിമലയില്‍ പ്രവര്‍ത്തിച്ച ജനം ടി.വി റിപ്പോര്‍ട്ടര്‍മാരേയും ക്യാമറമാന്‍മാരേയും ചടങ്ങില്‍ വച്ച് ആദരിച്ചു. ചടങ്ങില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം സി.സി.സുരേഷ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി മണിമേനോന്‍ സ്വാഗതവും ട്രഷറര്‍ ഹരിനാഥ് കൊറ്റായില്‍ നന്ദിയും പറഞ്ഞു.

Advertisement