ഏത് താക്കോലിട്ടാലും തുറക്കുന്ന വണ്ടിയില്‍ നിന്നും മോഷണം ….ഇരിങ്ങാലക്കുടയില്‍ മോഷണം പതിവാകുന്നു

1044

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന ചേലൂര്‍ കോമ്പുരുപ്പറമ്പില്‍ ലളിത രാധാകൃഷ്ണന്റെ വെള്ള യമഹ ഫസീനോ വണ്ടിയില്‍ നിന്നാണ് മക്കളുടെ രണ്ട് പാസ്‌പോര്‍ട്ടുകളും 1500 രൂപയോളം നഷ്ടപ്പെട്ടത് .സംശയം തോന്നി വേറെ താക്കോലിട്ട് നോക്കിയപ്പോളാണ് അറിഞ്ഞത് ഏത് താക്കോലിട്ടാലും തുറക്കുന്നുണ്ടെന്ന് .ഇതേ തുടര്‍ന്ന് കമ്പനി അധികൃതരോട് കാര്യം പറഞ്ഞപ്പോഴാണ് അറിഞ്ഞത് പരാതികള്‍ മുമ്പും കസ്റ്റമേഴ്‌സില്‍ നിന്ന് വന്നിട്ടുണ്ടെന്ന് .നഷ്ടപ്പെട്ട പണം കിട്ടിയില്ലെങ്കിലും മക്കളുടെ ജോലിയാവശ്യത്തിനായി പാസ്‌പോര്‍ട്ട് ഉടനെ തന്നെ ആവശ്യമുണ്ടെന്നും ലളിത പറയുന്നു.വെള്ള യമഹ ഫസീനോ വണ്ടിയില്‍ നിന്നും ഇത് പോലെ തന്നെ മോഷണങ്ങള്‍ മുമ്പും നടന്നിരുന്നു.ഇത് സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി

Advertisement