കുളത്തില്‍ നഷ്ടപ്പെട്ട കമ്മല്‍ സാഹസികമായി മുങ്ങിയെടുത്തു

788
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താണിശ്ശേരി പുളിക്കല്‍ വീട്ടില്‍ ഗിരിജ ലോഹിതാക്ഷന്റെ കമ്മല്‍ കഴിഞ്ഞ ദിവസം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ കുളത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഏറെ മുങ്ങിമരണങ്ങള്‍ നടന്നിട്ടുള്ള താഴ്ചയുള്ള കുളമായതിനാല്‍ തിരികെ ലഭിക്കുകയില്ല എന്നു കരുതിയ കമ്മലാണ് ചേലൂര്‍ സ്വദേശി കോരേത്ത് ജോജി മുങ്ങിതപ്പി എടുത്തത്. ഇരിങ്ങാലക്കുട സി.ഐ. എം.കെ.സുരേഷ്‌കുമാറിന്റെ സാന്നിദ്ധ്യത്തില്‍ കമ്മല്‍ ഉടമക്ക് തിരികെ നല്‍കി.

Advertisement