അവിട്ടത്തൂര്‍ ഉത്സവം ജനുവരി 10 ന് കൊടികയറും

666

അവിട്ടത്തൂര്‍-ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന തിരുവുത്സവം ജനുവരി 10 ന് കൊടികയറി 19 ന് ആറോട്ടോടുകൂടി സമാപിക്കും.11 ന് സന്ധ്യക്ക് മൃദംഗമേള,നൃത്തനൃത്തങ്ങള്‍ .12 ന് 7 മണിക്ക് കൈക്കൊട്ടിക്കളി,ഡാന്‍സ് .13 ന് 7 മണിക്ക് ഡോ.കഞ്ഞാങ്ങാട് രാമചന്ദ്രനും ശ്രുതി സുരേഷും അവതരിപ്പിക്കുന്ന സംഗീത സന്ധ്യ .14 ന് 7 മണിക്ക് സംഗീതകച്ചേരി ,നൃത്തനൃത്ത്യങ്ങള്‍, രാത്രി 10 30 ന് കീചകവധം കഥകളി,15 ന് 6 30 ന് പ്രദീപ് പള്ളുത്തുരുത്തി,ഗോവിന്ദ് എന്നിവര്‍ അവതരിപ്പിക്കുന്ന് മധുരഗാന സന്ധ്യ .16 ന് ഉത്സവബലി,17 ന് വലിയവിളക്ക് .18 ന് വെള്ളിയാഴ്ച പള്ളിവേട്ട ,19 ശനിയാഴ്ച ആറാട്ട് .രാവിലെ 9 ന് ക്ഷേത്രകുളമായ അയ്യന്‍ച്ചിറയിലേക്ക് ആറാട്ടെഴുന്നെള്ളിപ്പ് .10 ന് ആറാട്ട് ,11 ന് കൊടിക്കല്‍ പറ.തുടര്‍ന്ന് ആറാട്ട് കഞ്ഞി.എല്ലാ ദിവസവും രാവിലെ 8 ന് ശിവേലിയും രാത്രി 8 30 ന് വിളക്കെഴുന്നെള്ളിപ്പും ഉണ്ടായിരിക്കും.പ്രസിഡന്റ് എ സി ദിനേശ് വാരിയര്‍,സെക്രട്ടറി എം എസ് മനോജ് ,ട്രഷറര്‍ വി പി ഗോവിന്ദന്‍ക്കുട്ടി,പബ്ലിസിറ്റി കണ്‍വീനര്‍ സി സി സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Advertisement