കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റില്‍

1373
Advertisement

മാള: പോക്‌സോ നിയമ പ്രകാരം യുവാവ് അറസ്റ്റില്‍.വടമ മാരേക്കാട് പള്ളിയില്‍ വിബീഷ് 24 വയസ്സിനെ ആണ് മാള എസ്.ഐ കെ.ഐ പ്രദീപും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ പതിനേഴ്കാരിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് കുട്ടിയെ തട്ടി കൊണ്ട് പോകുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ മാള പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടിയില്‍ ഇവര്‍ മാള പോലീസില്‍ ഹാജരാവുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.