കാട്ടൂര്‍ ഹൈസ്‌കൂള്‍ നെടുംപുര റോഡ് പണി തലവേദനയാകുന്നു

542
Advertisement
കാട്ടൂര്‍: കാട്ടൂര്‍ ഹൈസ്‌കൂള്‍ നെടുംപുര റോഡ് പണി വേഗത്തില്‍ പൂര്‍ത്തിയാകാത്തത് ജനങ്ങള്‍ക്ക് തലവേദയാകുന്നു. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡ് പണിക്കായ് ഇട്ടിരിക്കുന്ന വലിയ കല്ലുകള്‍ തെറിച്ച് സമീപത്തുള്ള കടകളിലെ ഗ്ലാസുകള്‍ പൊട്ടി നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നു. റോഡ് പണി ഇനിയും വൈകിയാല്‍ ജീവനു തന്നെ ഭീഷണി നേരിടും. റോഡ് പണി മന്ദഗതിയിലാവുന്നതിനെതിരെ കാട്ടൂര്‍ സ്വദേശികള്‍ക്ക് ഇടയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു
Advertisement