ദേശീയ വെബിനാർ സംഘടിപ്പിച്ച് സെൻറ് ജോസഫ് കോളേജ്

78
Advertisement

ഇരിങ്ങാലക്കുട:സെൻറ് ജോസഫ് കോളേജ് ഓട്ടോണമസ് ഇരിങ്ങാലക്കുട യിലെ ഹിന്ദി വകുപ്പും IQAC യും ചേർന്ന് ആഗോളവൽക്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സെപ്റ്റംബർ 29ന് ദേശീയ വെബിനാർ സംഘടിപ്പിച്ചു. യുജിസിയുടെ അഡീഷണൽ സെക്രട്ടറി ഡോക്ടർ ഉർമിള ദേവി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ സിസ്റ്റർ ആഷ തെരേസ് അധ്യക്ഷത വഹിച്ചു. കേരള കേന്ദ്രീയ സർവകലാശാല ഹിന്ദി വകുപ്പിലെ പ്രൊഫസർ ഡോ. സുധ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ ഷാലി അന്തപ്പൻ ആശംസകൾ നേർന്നു. ഹിന്ദി വകുപ്പ് മേധാവി ഡോക്ടർ ലിസമ്മ ജോൺ സ്വാഗതവും, അധ്യാപിക മിസ് നൈന എം. എം. നന്ദിയും പറഞ്ഞു.

Advertisement