ഐ എ എസിന് സമാനമായി ഇനി കെ എ എസ്.

727
Advertisement

ഇരിങ്ങാലക്കുട : ഉദ്യോഗര്‍ത്ഥികള്‍ക്ക് സുവര്‍ണ്ണാവസരമായി ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനു (IAS) സമാനമായി കേരളത്തിലും സംസ്ഥാനത്തിന്റതായ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ആയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ.എ.എസ്.) തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ 115 തസ്തികകള്‍ ഉള്‍പ്പെടെ 3000 ത്തില്‍ പരം ഒഴിവുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.ഇതില്‍ പകുതിയോളം ഒഴിവുകളില്‍ നേരിട്ടുള്ള നിയമനം നടത്തും. ബിരുദമായിരിക്കും അടിസ്ഥാന യോഗ്യത.സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്കും ബിരുദധാരികള്‍ക്കുമാണ് ഈ അവസരം.ജനറല്‍ വിഭാഗത്തില്‍ 32 വയസും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് 40 വയസും എസി എസ് ടി വിഭാഗക്കാര്‍ക്ക് 37 വയസുമാണ് പ്രായപരിധി.കെ എ എസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സൗജന്യ സെമിനാര്‍ 2018 ജനുവരി 15ന് തിങ്കളാഴ്ച്ച രാവിലെ 9.30ന് ജ്യോതിസ് കോളേജില്‍ സംഘടിപ്പിക്കുന്നു.ഫോണ്‍ : 0480 2822449 , 7736000407

Advertisement