കച്ചേരി വളപ്പിലുള്ള മജിസ്ട്രേറ്റ് കോടതി ഒഴിയുന്നു

510

ഇരിങ്ങാലക്കുട-കച്ചേരി വളപ്പിലുള്ള മജിസ്ട്രേറ്റ് കോടതി ഒഴിയുന്നതിന്റെ ഭാഗമായി താത്കാലിക സ്ഥലം അന്വേഷിക്കുന്നു. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജി,ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ,
ഇരിഞ്ഞാലക്കുട അഡിഷണല്‍ സബ് ജഡ്ജി ,പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ,അഡിഷണല്‍ മുന്‍സിഫ് ,ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നിവര്‍ ദേവസം ചെയര്മാന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തീരുമാനം .ദേവസ്വത്തിന്റെ കളത്തും പറമ്പിലെ സ്ഥലവും ഇവര്‍ പരിശോധിച്ചു. എത്രയും പെട്ടെന്ന് മറ്റു ഒരു സ്ഥലം കണ്ടെത്തി കോടതി അവിടേക്കു മാറ്റുവാന്‍ തയാറാണെന്നു ചര്‍ച്ചയില്‍ പറഞ്ഞു. ദേവസ്വം വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് കച്ചേരി വളപ്പില്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു

 

 

Advertisement