കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിച്ചു നല്‍കി

347

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതര്‍ക്കായുള്ള വീടിന്റെ പണി പൂര്‍ത്തീകരിച്ച 3 വാര്‍ഡ് പണിക്കര്‍മൂല ഇക്കാക്കാന്‍ വീട്ടില്‍ കൗസല്യ ഗോപിയുടെ വീടിന്റെ ഗൃഹപ്രവേശവും താക്കോല്‍ കൈമാറ്റവുംകാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ നിര്‍വഹിച്ചു.നാടമുറിച്ചും ഭദ്ര ദീപം കൊളുത്തിയും നടത്തിയ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബീനരഘു,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കുമാരി ടി.വി.ലത,ശ്രീമതി ജയശ്രീ സുബ്രമണ്യന്‍ എന്നിവരും വാര്‍ഡ് മെമ്പര്‍മാരായ ബെറ്റി ജോസ്,ഷീജ പവിത്രന്‍,രാജലക്ഷ്മി കുറുമാത്ത്, സ്വപ്ന നജിന്‍,എം.ജെ.റാഫി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആര്‍.എസ് ഷാജി,വി.ഇ. ഒ ജാസ്മിന്‍, നാട്ടുക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Advertisement