പച്ചത്തുരുത്തിനായി മുരിയാട് ഗ്രാമപഞ്ചായത്തിൽ നഴ്സറിക്ക് തുടക്കം കുറിച്ചു

42

മുരിയാട്: ലോക പരിസ്ഥതിദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്തുകൾ രൂപപ്പെടുത്താനുള്ള വൃക്ഷത്തൈകളുടെ നിർമ്മാണത്തിന് മുരിയാട് ഗ്രാമപഞ്ചായത്തിൽ നഴ്സറി തുടക്കം കുറിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 7 ലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വനിതാ വ്യവസായ കേന്ദ്രത്തിൽ പച്ചത്തുരുത്ത് നഴ്സറിക്ക് രൂപം കൊടുത്തിട്ടുള്ളത് . തേക്ക്, വീട്ടി, രക്തചന്ദനം, നെല്ലി, പൂവരശ് തുടങ്ങിയ തൈകളാണ് നഴ്സറിയിൽ ഉണ്ടാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നഴ്സറി രൂപം കൊടുത്തിട്ടുള്ളത്. നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി രൂപം കൊടുത്ത നേഴ്സറി പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത് , സുനിൽകുമാർ, ശ്രീജിത്ത് പട്ടത്ത്, വി ഇ ഒ സിനിമോൾ, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. MGNREGA AE സ്വാഗതവും MGNREGA DEO സുജിത നന്ദിയും പറഞ്ഞു

Advertisement