പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

813

കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ക്രൈം 85/2012 കേസിലെ പ്രതി ചെമ്മണ്ട നാഗത്തു വീട്ടില്‍ കുമാരന്‍ മകന്‍ ഗോപു എന്ന ഗോപകുമാര്‍ എന്നയാള്‍ 2012 ല്‍ കിഴുത്താണിയില്‍ വഴിയില്‍ വച്ച് ഒരു പെണ്‍കുട്ടിയെ മാനഹാനി വരുത്തിയ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് കോടതി പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചു. കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ കെ എസ് സുശാന്ത് ന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനേഷ്, ഷാനവാസ്, ഷൗക്കര്‍ എന്നിവര്‍ സംഘം ചേര്‍ന്ന് ഗോപുവിനെ പിടികൂടുകയായിരുന്നു.കോടതി റിമാന്‍ഡ് ചെയ്തു

 

Advertisement