ജീവനിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സൈഡസ് കാഡില ഹെല്‍ത്ത് കെയര്‍ 16,60,858 രൂപ കൈമാറി.

ആറാട്ടുപുഴ: അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില ഹെല്‍ത്ത് കെയര്‍ ജീവനിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് 16,60,858 രൂപ കൈമാറി. ആറാട്ടുപുഴ നീലാംബരിയില്‍ വെച്ച് നടന്ന യോഗത്തില്‍ വെച്ച് കാഡില ഹെല്‍ത്ത് കെയറിന്റെ സീനിയര്‍ ജനറല്‍ മാനേജര്‍ രമേഷ് ദെവേ, ജനറല്‍ മാനേജര്‍(HR) വിനോദ് നായര്‍, റീജിണല്‍ മാനേജര്‍മാരായ ശ്രീകുമാര്‍, ഫ്രെഡ്ഡി, രാജു ജോസഫ് എന്നിവരും കാഡില ഹെല്‍ത്ത് കെയറിലെ
വേണുഗോപാല്‍, ഗോകുല്‍ദാസ്,
സജീവ്, ആന്റോ നടക്കലാന്‍, രാഹുല്‍കൃഷ്ണ തുടങ്ങിയവരും ചേര്‍ന്ന്
ജീവനി ഭാരവാഹികള്‍ക്ക് തുക കൈമാറി. ജീവനി ട്രസ്‌ററ് അംഗങ്ങളുടെയും നിരവധി അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ ഭീകരമായ പ്രകൃതിദുരന്തത്തില്‍ ആറാട്ടുപുഴയിലും പരിസര പ്രദേശങ്ങളിലും വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്കും തീവ്രമായും ഭാഗികമായും വീടിന് കേടുപാടുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്കുമാണ് രണ്ടാം ഘട്ടമായി ജീവനി ധനസഹായം നല്‍കുക.

സുമനസ്സുകളുടെ സഹായ സഹകരണത്തോടെ ജീവനി സമാഹരിച്ച 14.8 ലക്ഷം രൂപ ഒന്നാം ഘട്ട
ദുരിതാശ്വാസ – പുനരധിവാസ ഫണ്ട് ആയി ഒക്ടോബറില്‍ ജീവനിയുടെ ഓഫീസില്‍ വെച്ച് വിതരണം ചെയ്തിരുന്നു.

യോഗത്തില്‍ ജീവനി വൈസ് പ്രസിഡന്റ് എം. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജിങ്ങ് ട്രസ്റ്റി എം. രാജേന്ദ്രന്‍, ജീവനി സെക്രട്ടറി എ. പത്മനാഭന്‍ , ജോ. സെക്രട്ടറി സുനില്‍ പി. മേനോന്‍, കാഡില ഹെല്‍ത്ത് കെയറിന്റെ റീജിണല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img