65 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം:മുകുന്ദപുരം ചാലക്കുടി താലൂക്ക് തലത്തില്‍ ഉദ്ഘാടനം ചെയ്തു

271

ഇരിങ്ങാലക്കുട-65 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം -മുകുന്ദപുരം ചാലക്കുടി താലൂക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ.കെ യു അരുണന്‍ നിര്‍വ്വഹിച്ചു.മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ എസ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാര്‍ രാജന്‍ വര്‍ഗ്ഗീസ് സ്വാഗതവും ,മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം സി അജിത് ,താലൂക്ക് തല പ്രസംഗ -പ്രബന്ധ മത്സര വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കുകയും മുകുന്ദപുരം ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മോഹന്‍മോന്‍ പി ജോസഫ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.സഹകരണത്തിലൂടെ പൊതുസ്വകാര്യ പങ്കാളിത്തം ഉറപ്പാക്കല്‍ എന്ന വിഷയത്തില്‍ കെ ഹരി നടത്തിയ പ്രബന്ധാവതരണത്തില്‍ പ്രമുഖ സഹകാരികള്‍ ചര്‍ച്ചയിലൂടെ പങ്കെടുത്തു

Advertisement