സൗജന്യ നേത്രരോഗ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു

54
Advertisement

ഇരിങ്ങാലക്കുട : പി.ആര്‍.ബാലന്‍മാസ്റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ആര്‍ദ്രം സാന്ത്വനപരിപാലനകേന്ദ്രവും, തൃശ്ശൂര്‍ ജില്ല ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന വിഭാഗവും സംയുക്തമായി സൗജന്യനേത്രരോഗ പരിശോധന ക്യാമ്പ് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് യു.പ്രദീപ് മേനോന്‍, ചെയര്‍മാന്‍ പി.വി.ശിവകുമാര്‍, കണ്‍വീനര്‍ കെ.എം.രാജേഷ്, രക്ഷാധികാരി പ്രൊഫ.കെ.പി.ജോര്‍ജ്ജ്, ജോ.കണ്‍വീനര്‍ കെ.കെ.ഹരിദാസ്, കോര്‍ഡിനേറ്റര്‍ വിന്‍സെന്റ് കോളേങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement