മൂന്ന് പ്രണയ കഥകള്‍ പറയുന്ന ക്രോയേഷ്യന്‍ ചിത്രമായ ‘ദ ഹൈ സണ്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു

366

ഇരിങ്ങാലക്കുട-യൂഗോസ്ലാവിയന്‍ വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് പതിറ്റാണ്ടുകളായി സംഭവിക്കുന്ന മൂന്ന് പ്രണയ കഥകള്‍ പറയുന്ന ക്രോയേഷ്യന്‍ ചിത്രമായ ‘ദ ഹൈ സണ്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബര്‍ 5 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. വംശീയ വിദ്യേഷത്തിന്റെ നീണ്ട ചരിത്രമുള്ള ബാല്‍ക്കനിലെ രണ്ട് അയല്‍ ഗ്രാമങ്ങള്‍ക്കിടയിലാണ് പ്രണയങ്ങള്‍ നടക്കുന്നത്.ആദ്യന്തര കലാപങ്ങള്‍ ഇവരുടെ ജീവിതങ്ങള്‍ തകര്‍ക്കുന്നതിന്റെ ചിത്രങ്ങളാണ് സംവിധായകന്‍ ഡാലിബോര്‍ മറ്റാനിക് അവതരിപ്പിക്കുന്നത്.2015ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ ചിത്രം ,എണ്‍പത്തി എട്ടാമത് അക്കാദമി അവാര്‍ഡുകളിലേക്ക് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ബഹുമതിയ്ക്കായി മല്‍സരിച്ചിരുന്നു. സമയം 123 മിനിറ്റ് .പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍. സമയം വൈകീട്ട് 6.30ന്.. പ്രവേശനം സൗജന്യം.

 

Advertisement