ഇരിങ്ങാലക്കുട – ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ തൈവളപ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ന്റെ ഭാര്യ സുനിത (39) എന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി
പണം ആവശ്യപ്പെട്ടു ഭീഷണി പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ കനാല്‍ ബേസില്‍ മോന്ത ചാലില്‍ അനീഷ് (33), വിനീത് (31) എന്നീ സഹോദരന്‍ മാരെ ഇരിങ്ങാലക്കുട എസ് .ഐ ബിബിനും സംലവും ഇന്നലെ രാത്രി അറസ്റ്റു ചെയ്തു.
പണം നല്‍കാന്‍ വിസ്സമതിച്ചതിനെ തുര്‍ന്ന് പ്രതികള്‍ പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ
ഓട്ടോറിക്ഷയും, സ്‌ക്കൂട്ടറും തല്ലിതകര്‍ക്കുകയും
ചെയ്തതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തകയും മദ്യലഹരിയില്‍ അക്രമാസക്തമായി ആയുധങ്ങളുമായി നിന്ന പ്രതികളെ പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു .പോലീസ് സംഘത്തില്‍ സുനില്‍കുമാര്‍, മുരുകേഷ് കടവത്ത് , രാഹുല്‍ എ .കെ , സുള്‍ഫിക്കര്‍ സമദ് എന്നിവരാണ് ഉണ്ടായിരുന്നത്
Advertisement