ന്യൂജെന്‍ ബൈക്കില്‍ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന ഒന്നരകിലോ കഞ്ചാവ് പിടിച്ചു

330

ഇരിങ്ങാലക്കുട- ന്യൂജെന്‍ ബൈക്കില്‍ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന ഒന്നരകിലോ (1500) കഞ്ചാവുമായി എറണാകുളം -പള്ളുരുത്തി സ്വദേശികളായ പള്ളിക്കുന്നേല്‍ ഷാജി തോമാസ് മകന്‍ സിബിന്‍ (22) പുത്തന്‍ വീട്ടില്‍ ജോണ്‍ ബാബു മകന്‍ ബിനു (26 ) എന്നിവരെ ഇരിങ്ങാലക്കുട എക്‌സൈസ് കരൂപ്പടന്നയില്‍ വച്ച് വാഹനപരിശോധനയ്ക്കിടെ പിടികൂടി.എക്‌സൈസ് ഇന്റലിജെന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ടിയാന്‍മാരെ പിടികൂടിയത്.എറണാകുളത്തെ പ്രശസ്തമായ എച്ച് ക്യൂ ഫിറ്റ്‌നസ് സെന്ററിലെ പരിശീലകരാണ് ഇവര്‍ .എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ കെ ഷിജില്‍ കുമാര്‍ ,ബി സുമേഷ് പ്രിവന്റീവ് ഓഫീസര്‍മാരായ റിന്റോ ആന്റണി ,കെ എസ് ഷിബു,കെ സി അനന്തന്‍ ,പിആര്‍ അനു കുമാര്‍ ,ടി എ ഷെഫീക്ക് ,ദിബോസ് ,സിവില്‍ എക്‌സൈസ്് ഓഫീസര്‍മാരായ ജീവേഷ് ,മനോജ് ,സ്മിബിന്‍ ,ബാബു വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പിങ്കി മോഹന്‍ദാസ് ,എക്‌സൈസ് ഡ്രൈവര്‍ ഷൈജു എന്നിവരാണ് ഇവരെ പിടികൂടിയ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്

Advertisement