ഒരുമ മാര്‍ട്ടിന് മുന്നില്‍ കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കി.ഫ്രണ്ട്സ് ഫോറെവര്‍

76
Advertisement

ഇരിങ്ങാലക്കുട :കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ബ്രൈക്ക് ദി ചെയിന്‍ ക്യാമ്പെയിന്റെ ഭാഗമായി ബോയ്സ് സ്‌കൂളിന് സമീപത്തായി ഒരുമ മാര്‍ട്ടിന് മുന്നില്‍ കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കി.ഫ്രണ്ട്സ് ഫോറെവര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് കൈകള്‍ കഴുകി ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ സോണിയ ഗിരി, ഡോ.ഷാജി, തുടങ്ങിയവര്‍ പങ്കെടുത്തു. ഹാന്‍ഡ് വാഷും സാനിറ്ററെസറും മാസ്‌ക്കും ബോധവത്കരണ നോട്ടീസും വിതരണം ചെയ്തു.കൈപ്പമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിലും കൈ കഴുകുവാനുള്ള സംവിധാനം ഫ്രണ്ട്സ് ഫോറെവര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖത്തില്‍ ഒരുക്കി.പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisement