എസ്.എന്‍.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രം പ്രളയബാധിതര്‍ക്കുള്ള റീഹബിലറ്റേഷന്‍ കിറ്റ് വിതരണം നടത്തി

571

ഇരിങ്ങാലക്കുട:എസ്.എന്‍.ബി.എസ് സമാജം ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ മിനി ഹാള്‍ ക്യാമ്പില്‍ താമസിച്ചിരുന്ന മുരിയാട് പഞ്ചായത്തിലെ കുന്നുംപുറം പ്രദേശത്തെ പ്രളയബാധിതര്‍ക്കുള്ള റീഹബിലറ്റേഷന്‍ കിറ്റ് വിതരണം ശ്രീ വിശ്വനാഥപുരം ഭജനമണ്ഡലിയും വിഷന്‍ ഫൗണ്‍ഡേഷന്‍ ചെന്നൈയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.കി റ്റ് വിതരണം ക്ഷേത്രം പ്രസിഡന്റ് വിശ്വംഭരന്‍ എം.കെയും ക്ഷേത്രം മേല്‍ശാന്തി സി.എന്‍ മണി ശാന്തിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു
വിഷന്‍ ഫൗണ്ടേഷന്‍ ചെന്നൈ ശ്രീ വിശ്വനാഥപുരം ഭജനമണ്ഡലിക്ക് ഒരു ലക്ഷം രൂപയോളം വിലവരുന്ന പുനരധിവാസ കിറ്റ് സമര്‍പ്പണം നടന്നു. 2000 രൂപയോളം വിലവരുന്ന കിറ്റ് ആണ്. ക്ഷേത്രം ശാന്തി ശരണ്‍ സ്വാഗതം പറഞ്ഞു.ക്യാമ്പില്‍ താമസിച്ചിരുന്ന 50 ഓളം കുടുംബങ്ങള്‍ക്കുള്ള ബക്കറ്റ്, കപ്പ് ,ഡബിള്‍മുണ്ട്, സെറ്റ് മുണ്ട്,സ്റ്റീല്‍ പാത്രം, തോര്‍ത്ത്, പുതപ്പ് ,പായ പ്ലേറ്റ് ,4 ഗ്ലാസ,് പായ തലയിണ, അരി ,പലചരക്ക്, 30 പല വ്യജ്ഞനങ്ങള്‍, കുട്ടികള്‍ക്കുള്ള പുസ്തക്കങ്ങളും പഠനോപകരണങ്ങളും എന്നിവയാണ് കിറ്റിലുണ്ടായിരുന്നത്

Advertisement